News

അക്ഷരമഹത്വമാണ് മലയാളികൾക്ക് എം.ടിയെന്ന് പിണറായി, സ്വർണ ബ്രേസ്‌ലറ്റ് സമ്മാനിച്ച് മമ്മൂട്ടി

കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയും തന്റെ എഴുത്തിൽ പകർന്നുവച്ച് മലയാളിയുടെ കലാസാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന അക്ഷരമഹത്വമാണ് മലയാളികൾക്ക് എം.ടി. വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന ‘സാദരം– എംടി ഉത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ സ്വഭാവം ശക്തിപ്പെടുത്തുന്ന ജനകീയ കേന്ദ്രമായി അദ്ദേഹം തുഞ്ചൻ പറമ്പിനെ വളർത്തിയെടുത്തു. എല്ലാവർക്കും ഉപകാരപ്രദമായ എംടിയുടെ ജീവിതം നവതയിലെത്തിനിൽക്കുന്നു എന്നുള്ളത് മലയാളികളുടെ സന്തോഷ വേളയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി എത്തിയിരുന്നു. തനിക്കു ലഭിച്ചതും ലഭിക്കാനിരിക്കുന്നതുമായ എല്ലാ പുരസ്കാരങ്ങളും എംടിയുടെ കാൽക്കൽ സമർപ്പിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. തന്റെ സ്നേഹോപഹാരമായി സ്വർണ ബ്രേസ്‌ലറ്റ് മമ്മൂട്ടി എംടിക്കു സമ്മാനിച്ചു.

എംടിയുടെ പേരിൽ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കണമെന്നു മമ്മൂട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് സാംസ്കാരിക വകുപ്പ് എംടിയുടെ പേരിൽ തുഞ്ചൻ പറമ്പിൽ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!