Kerala

ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ കേസിൽ നിന്നും ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടു: സിബിഐ

മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരായ സിബിഐ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കോർഡെലിയ ക്രൂസിൽ നടത്തിയ റെയ്ഡിനിടെ ആരോപണവിധേയനായ ലഹരി മരുന്ന് വിൽപനക്കാരൻ ഉൾപ്പെടെ പതിനേഴോളം പേരുടെ പേരുകൾ വിട്ടുകളഞ്ഞെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു.

കേസിലെ സാക്ഷിയായ കെ.പി.ഗോസാവി എൻസിബി ഉദ്യോഗസ്ഥനാണെന്ന പ്രതീതി എൻസിബി ഉദ്യോഗസ്ഥർ സൃഷ്ടിച്ചു. കേസിൽനിന്നും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഒഴിവാക്കാൻ ഗോസാമി കുടുംബത്തോട് 18 കോടി രൂപ ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ഐആറിലുണ്ട്.

കെ.പി.ഗോസാവിയെയും സഹായി സാൻവിൽ ഡിസൂസയെയും ആര്യൻ ഖാന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി 25 കോടി രൂപ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ സമീർ വാങ്കഡെ ആയിരുന്നു. അവസാനം ഈ തുക 18 കോടിയിലൊതുക്കി. 50 ലക്ഷം രൂപ കെപി ഗോസാവിയും ഡിസൂസയും കൈപ്പറ്റിയെങ്കിലും പിന്നീട് ഈ തുകയുടെ ഒരു ഭാഗം അവർക്ക് തിരികെ നൽകിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!