കൊച്ചി ആഴക്കടലിൽ രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. കൊച്ചിക്ക് സമീപമുള്ള ആഴക്കടലിൽ വലിയ ബോട്ടിൽ വെച്ചാണ് മയക്ക് മരുന്ന് പിടിച്ചെടുത്തത്.ബോട്ട് എവിടുന്ന് വരുന്നു എന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. മൂവായിരത്തിലധികം കിലോ വരുന്ന ക്രിസ്റ്റൽ മെത്താണ് പിടികൂടിയിരിക്കുന്നത്. ഒരാൾ പിടിയിലായിട്ടുണ്ടെങ്കിലും അയാളുടെ കൈയിൽ മതിയായ രേഖകളില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മതിയായ വിവരം ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊച്ചിയിൽ ആഴക്കടലിൽ വൻ മയക്ക് മരുന്ന് വേട്ട;മൂവായിരത്തിലധികം കിലോ ക്രിസ്റ്റൽ മെത്ത് പിടിച്ചു

