കർണാടക തെരെഞ്ഞെടുപ്പ് തോൽവിയിൽ വ്യത്യസ്ത പ്രതികരണവുമായി സന്ദീപ് വാര്യര്‍ രംഗത്ത്.
തോൽവി സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ ജനവിധിയെ നിരാകരിക്കുകയോ ചെയ്യുന്ന നിലപാട് ബിജെപിക്കില്ലെന്നും ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്ന പാർട്ടിയാണ് ബിജെ പിയെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു .
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
കർണാടകയിൽ കോൺഗ്രസ്സ് അധികാരത്തിലെത്തി . തെരഞ്ഞെടുപ്പാണ് , ജനവിധിയാണ് . ബിജെപി ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്ന പാർട്ടിയാണ് . തോൽവി സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ ജനവിധിയെ നിരാകരിക്കുകയോ ചെയ്യില്ല .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വോട്ടിങ്ങ് ശതമാനം ഏതാണ്ട് അത് പോലെ തന്നെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട് . അത് സൂചിപ്പിക്കുന്നത് കോൺഗ്രസ്സും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പോലെ ബിജെപിയെ കർണാടകയിലെ ജനങ്ങൾ കൈവിട്ടില്ല എന്നാണ് .എന്നാൽ ജെഡിഎസ് , എസ്ഡിപിഐ വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയതോടെ അവരുടെ വോട്ട് വിഹിതം വർദ്ധിച്ചു . അവർക്ക് വിജയവും കിട്ടി .ഏത് തെരഞ്ഞെടുപ്പായാലും ജയത്തിന് വേണ്ടി അത്യധ്വാനം ചെയ്യുക എന്നതാണ് ബിജെപിയുടെ രീതി . ജയപരാജയങ്ങൾ ബിജെപിക്ക് പുത്തരിയല്ല .ഈ തെരഞ്ഞെടുപ്പോടെ ചാരിത്ര്യ ശുദ്ധി തെളിയിച്ച ഇവിഎം മെഷീന് ആശംസകൾ

