Kerala

അരിക്കൊമ്പനെ പെരിയാറിലെത്തിക്കാനുള്ള തമിഴ് നാടിൻറെ ശ്രമം തുടരുന്നു

ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം തുടരുന്നു. നിലവില്‍ മേഘമല കടുവാ സങ്കേതത്തിലെ നിബിഢ വനമേഖലയിലാണ് ആനയുള്ളത്. ഇന്നലെ രാത്രി മേഘമലയ്ക്ക് പോകുന്ന വഴിയില്‍ തമ്പടിച്ച അരിക്കൊമ്പന്‍ പിന്നീട് കാട്ടിലേക്ക് കയറി.

ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ പലപ്പോഴായി തടസ്സപ്പെടുന്നത് നിരീക്ഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്‌നാടും, സിഗ്‌നല്‍ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കേരളവും വാദിക്കുന്നു.

ആന തമിഴ്‌നാട് ഭാഗത്തേക്ക് വീണ്ടും നീങ്ങിയാല്‍ ചിന്നമന്നൂര്‍ ജനവാസ മേഖലയിലേക്ക് എത്തും. ജനസാന്ദ്രതയുള്ളതും നിരവധി കൃഷിയിടങ്ങളുമുള്ള സ്ഥലമാണ് ചിന്നമന്നൂര്‍. അരിക്കൊമ്പന്‍ ഇവിടേക്കെത്തിയാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകും. ആനയെ കേരളാ വനമേഖലയിലേക്ക് കടത്താനാണ് തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!