കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടികൂട്ടങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് സിഐടിയു. പണിമുടക്കിലേക്ക് തള്ളി വിട്ടാല്‍ പണിമുടക്ക് തന്നെ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ചീഫ് ഓഫീസിന് മുന്‍പില്‍ സംയുക്ത സമരം തുടങ്ങി.
മാസത്തിലൊരിക്കല്‍ പ്രതിഷേധ സമരം കെഎസ്ആര്‍ടിസിയില്‍ പതിവാണ്. ഏപ്രില്‍ മാസത്തെ ആദ്യ ഗഡു ശമ്പളം 4ന് വിതരണം ചെയ്തു. എന്നാല്‍ അഞ്ചിനു മുന്‍പ് മുഴുവന്‍ ശമ്പളമെന്ന കഴിഞ്ഞ മാസത്തെ ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് ഭരണപക്ഷ യൂണിയനായ കെഎസ്ആര്‍ടിഇഎയും പ്രതിപക്ഷ യൂണിയനായ ടിഡിഎഫും ചീഫ് ഓഫീസിന് മുന്നില്‍ സംയുക്ത സമരം
തുടങ്ങിയത്.

