National

എൻ്റെ നാട് കത്തുകയാണ്, ദയവായി ഇടപെടണമെന്ന് മേരി കോം: കനത്ത ജാഗ്രതയിൽ മണിപ്പൂർ, സൈന്യത്തെ വിന്യസിച്ചു

ഇംഫാൽ: മെയ്തി വിഭാഗങ്ങൾക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരായ പ്രതിഷേധം വ്യാപക സംഘർഷങ്ങൾക്ക് ഇടയാക്കിയതോടെ മണിപ്പൂരിൽ കനത്ത ജാഗ്രത. സംഘർഷം ഉണ്ടായ മേഖലകളിൽ കരസേനയും അസം റൈഫിൾസും ഫ്ലാഗ് മാർച്ച് നടത്തി.

പരമാവധി പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാ‍ർപ്പിച്ചു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനാണ് സൈന്യത്തിനു ലഭിച്ച നി‍ർദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേൻ സിങ്ങുമായി സംസാരിച്ചു.

ഇംഫാൽ, ഛുർച്ചന്ദ്പുർ, കാങ്പോക്പി എന്നിവിടങ്ങളിൽ കഴിഞ്ഞ രാത്രി സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസത്തേക്ക് മൊബൈൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. പ്രത്യേക വിമാനത്തിൽ ദ്രുതകർമ്മസേനയെയും മണിപ്പൂരിൽ എത്തിക്കും. എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂവെന്ന് ബോക്സിങ് ഇതിഹാസം മേരി കോം ട്വീറ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!