വഴിയോര കച്ചവടം ഇന്ന് കുട്ടികൾക്കിടയിൽ ത്രില്ലായി മാറുന്ന കാഴ്ചയാണ്. അങ്ങനെ ഒരു കാഴ്ചയാണ് കോഴിക്കോട് ജില്ലയില കല്ലുരുട്ടിയിലെ പുഞ്ചാരത്ത് വഴിവക്കിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്നത്. ശോഭാസ് മാല, എമിലി, ജെല്ലി,തേനരുവി, കമ്മറ് കട്ട, പുളിമിട്ടായി, തോസഞ്ചർ തുടങ്ങി പഴയകാല ഓർമ്മകൾ വാർത്തെടുക്കുന്ന മിട്ടായികളും കടയിൽ സുലഭം.
മുഹമ്മദ് സിയാൻ, മുഹമ്മദ് സാമിൻ, മുഹമ്മദ് സാഹി, സച്ചൂ ഇവരാണ് ഈ കൊച്ചു കടയുടെ ഉടമകൾ. ഒരുപാട് വൈവിധ്യ രുചികളിൽ നുണയുന്ന ഈ മിഠായികൾക്ക് ആവശ്യക്കാരും കൂടുതലാണ്. എന്നാൽ വേനലിന്റെ കടുത്ത ചൂടിൽ കുട്ടികളെ ഇത്തരം സംരംഭങ്ങളിൽ ഇപ്പോൾ മാതാപിതാക്കൾ വിടാത്ത സാഹചര്യവുമുണ്ട്.
തങ്ങൾക്ക് ലാഭ്യമായ ഒഴിഞ്ഞ ഹോർലിക്സിന്റെ കുപ്പികളും മറ്റും ഉപയോഗിച്ച് വളരെ രസകരമായ രീതിയിലാണ് ഇവരുടെ മിട്ടായി വിൽപ്പന. പഴമയുടെ പുതുമ കണ്ടെത്തി ഇത്തരം കാഴ്ചകൾ ഒരുക്കുന്ന ഈ കുരുന്നുകൾ നാളത്തെ തലമുറയ്ക്ക് ഒരു അനുഗ്രഹമാണ്.

