Local

അരിക്കൊമ്പൻ; പ്രദേശത്ത് കനത്ത മഴയും കാറ്റും; ആശങ്ക തുടരുന്നു

ചിന്നക്കനാൽ∙ ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം അവസാനഘട്ടത്തിലേക്ക്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനാണ് ശ്രമം. ഇതിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയായി.

4 കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നിട്ടുണ്ട്. കുങ്കിയാനകൾ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അരിക്കൊമ്പൻ ലോറിയിലേക്ക് കയറാൻ വഴങ്ങിയിരുന്നില്ല. മയക്കത്തിലും ആന ശൗര്യം കാട്ടുന്നുണ്ട്. കുങ്കിയാനകള്‍ അടുത്തേക്ക് എത്തുമ്പോള്‍ അരിക്കൊമ്പന്‍ നേരത്തേയും നടന്നുനീങ്ങാൻ ശ്രമിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!