Kerala News

പരാതി നൽകുന്ന ജീവനക്കാർക്ക് ജോലി ചെയ്യാനും ബാധ്യതയുണ്ട്;മനുഷ്യാവകാശ കമ്മീഷൻ

പരാതി നൽകുന്ന കെ.എസ്.ആർടി .സി ജീവനക്കാർക്ക് അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജീവനക്കാർ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതു കാരണം വരുമാനത്തിൽ കുറവുണ്ടാകുന്നതായി കെ. എസ്. ആർ.ടി .സി. എം.ഡി. കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.

അതേസമയം ജീവനക്കാർക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെങ്കിൽ അടിയന്തിരമായി ലഭ്യമാക്കാൻ കെ.എസ്.ആർ.ടി .സി. എം.ഡി. നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.2018 സെപ്റ്റംബറിലെ ചില ദിവസങ്ങളിൽ ശമ്പളം ലഭിച്ചിട്ടില്ലെന്നാരോപിച്ച് കെ. എസ്. ആർ. റ്റി. സി. തൃശൂർ ഡിപ്പോയിലെ ആറ് ഡ്രൈവർമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.


 കമ്മീഷൻ കെ. എസ്. ആർ.ടി .സി., എം. ഡി. യിൽ നിന്നും റിപ്പോർട്ട്ആവശ്യപ്പെട്ടു.  പരാതിക്കാർ മുൻകൂർ അനുമതിയില്ലാതെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതു കാരണമാണ് ശമ്പളം നൽകാൻ കഴിയാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.  തുടർന്ന് കമ്മീഷൻ നിർദ്ദേശാനുസരണം അവധി പാസാക്കി കുടിശ്ശിക ബില്ലുകൾ തയ്യാറാക്കി 2022 ഒക്ടോബർ 7ന് മുഖ്യ കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.


പരാതിക്കാർക്ക് നിയമാനുസൃതം ലഭ്യമാകേണ്ട തുക നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!