National

വന്ദേ ഭാരത് ഇടിച്ചു തെറിപ്പിച്ച പശു വന്ന് ദേഹത്ത് വീണ് ട്രാക്കിൽ ഇരുന്ന വൃദ്ധൻ മരിച്ചു

അൽവർ: വന്ദേ ഭാരത് ഇടിച്ചു തെറിപ്പിച്ച പശു വന്ന് ദേഹത്തേക്ക് പതിച്ചു റെയിൽവേ ട്രാക്കിൽ ഇരുന്ന വൃദ്ധൻ മരിച്ചു. രാജസ്ഥാനിലെ അൽവറിൽ ആരവല്ലി വിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. റെയിൽവേയിൽ ഇലക്ട്രീഷ്യൻ തസ്തികയിൽനിന്ന് വിരമിച്ച ശിവ്ദയാൽ ശർമ്മ ആണ് മരിച്ചത്. റെയിൽവേ ട്രാക്കിൽ ഇരുന്നു മൂത്രമൊഴിക്കുകയായിരുന്നു ശിവ്ദയാൽ ശർമ്മ.

ബുധനാഴ്ച രാവിലെയാണ് സംഭവം. കാളി മോറി ഗേറ്റിൽനിന്ന് പുറപ്പെട്ട വന്ദേ ഭാരതിനു മുന്നിൽ ചാടിയ പശുവിനെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ പശു 30 മീറ്റർ മാറി റെയിൽവേ ട്രാക്കിൽ ഇരുന്നു മൂത്രമൊഴിക്കുകയായിരുന്ന ശിവ്ദയാലിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. വയോധികന് തൽക്ഷണം മരണം സംഭവിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ശിവ്ദയാലിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!