തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് വരുമാനം കൂടിയിട്ടും ശമ്പളം നല്‍കില്ലെന്ന നിലപാട് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്.
മറ്റെല്ലാ ചെലവുകളും കഴിഞ്ഞ ശേഷം ശമ്പളം നല്‍കിയാല്‍ മതിയെന്ന സമീപനമാണ് കെഎസ്ആര്‍ടിസിയും സര്‍ക്കാരും സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടിഡിഎഫ്) കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ കനിവ് ചികിത്സാ ധനസഹായ വിതരണം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

