International

യമനില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു: നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്

യമന്‍ തലസ്ഥാനമായ സനയില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് . റംസാനോട് അനുബന്ധിച്ച് ഓൾഡ് സിറ്റിയിൽ വ്യാപാരികൾ സംഘടിപ്പിച്ച സക്കാത്ത് വിതരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിജി പറഞ്ഞു.

പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കാതെ ക്രമരഹിതമായി ഫണ്ട് വിതരണം ചെയ്തതാണ് തകർച്ചയ്ക്ക് കാരണമെന്ന് അബ്ദുൽ ഖാലിഖ് അൽ അഗ്രി കുറ്റപ്പെടുത്തി. വിശുദ്ധ റംസാന്‍ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ-ഫിത്തറിന് ദിവസങ്ങൾക്ക് മുമ്പാണ് ദുരന്തം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഹൂതി വിമതരുടെ അൽ-മസിറ സാറ്റലൈറ്റ് ടിവി ചാനൽ അനുസരിച്ച്, സനയിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനായ മൊതഹെർ അൽ-മറൂണിയാണ് മരണസംഖ്യ അറിയിച്ചത്. പരിക്കേറ്റവരിൽ 13 പേരുടെ നില ഗുരുതരമാണ്. പരിപാടി സംഘടിപ്പിച്ച സ്‌കൂൾ വിമതർ ഉടനടി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകർക്കുൾപ്പെടെയുള്ള പ്രവേശനം തടയുകയും ചെയ്തു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ഹൂതി ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഇത് വൈദ്യുത കമ്പിയിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികളായ അബ്ദുൽ റഹ്മാൻ അഹമ്മദും യാഹിയ മൊഹ്‌സനും പറഞ്ഞു. അത് പരിഭ്രാന്തി പരത്തിയതോടെ ആളുകൾ ഓടാൻ തുടങ്ങുകയായിരുന്നു. സംഭവത്തിൽ രണ്ട് സംഘാടകരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!