National News

സ്പീക്കർ എ.എൻ ഷംസീർ ലോക്സഭ സ്പീക്കർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാന നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ലോക്സഭ സ്പീക്കർ ഓം ബിർലയുമായി പാർലമെന്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.

കേരള നിയമ സഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് ഈ വരുന്ന മേയ് 22 ന് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാകും.25ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനാണ് അദ്ദേഹം ലോക്സഭ സ്പീക്കറെ സന്ദർശിച്ചത്.

രജത ജൂബിലിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാമെന്ന് ലോക്സഭ സ്പീക്കർ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കർഎ.എൻ ഷംസീർ പറഞ്ഞു.

ഏറ്റവും കൂടുതൽ ദിവസങ്ങൾ സഭ ചേരുന്നതും ബില്ലുകൾ കൂടുതൽ ചർച്ചകൾ നടത്തി പാസാക്കുന്നതും കേരള നിയമസഭയിലായതിനാൽ
അടുത്ത സ്പീക്കേഴ്സ് കോൺഫറൻസ് കേരളത്തിൽ നടത്തണമെന്നും ഓം ബിർല ആവശ്യപ്പെട്ടതായി സംസ്ഥാന സ്പീക്കർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!