സുഡാനിലെ കലാപത്തിലുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ ആൽബർട്ടിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം പി.കത്ത് നൽകി.
സുഡാനിൽ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലിനിടെയാണ്
വീട്ടിനുള്ളിൽ ഫോൺ ചെയ്തുനിന്ന ആൽബർട്ടിന് വെടിയേറ്റത്. ഈ സമയം ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. സുഡാനിലെ ഇന്ത്യൻ അംബാസിഡർ ബിഎസ് മുബാറക്കുമായി ബന്ധപ്പെടുകയും കുടുംബത്തിന് ആവശ്യമായ അടിയന്തിര സഹായങ്ങൾ ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

