മലപ്പുറത്ത് വൻ ലഹരി വേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. മിഠായികൾക്കും ബിസ്കറ്റ് പാക്കറ്റിനുമിടയിൽ കടത്തിയ ലഹരിയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്
പാലക്കാട് സ്വദേശികളായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപയും പിടിച്ചെടുത്തു.
മലപ്പുറത്ത് വൻ ലഹരി വേട്ട; മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

