National News

അപകീർത്തി കേസ്; രാഹുലിന്റെ അപ്പീലിൽ വിധി അടുത്ത ഇരുപതിന്

അപകീർത്തി കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ വിധി പറയുന്നത് 20 തിയതിയിലേക്ക് മാറ്റി. ഇരു ഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് കോടതിയുടെ തീരുമാനം.

പരാതി കാരനെയോമറ്റൊരു മോദിയെയും അപകീർത്തിപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ പരാമർശം പ്രധാന മന്ത്രിയെ കുറിച്ചായിരുന്നുവെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരെയുള്ള പരാതി തെറ്റിദ്ധരിക്കപ്പെടുന്നതാണെന്നും തനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും താൻ അയോഗ്യനാക്കപ്പെടുന്ന സ്ഥിതി വരെ ഉണ്ടായെന്നും അതിനാൽ വിധി സസ്‌പെൻഡ് ചെയ്യണമെന്നും രാഹുൽ കോടതിയിൽ പറഞ്ഞു. എന്നാൽ അതിനെ എതിർ ഭാഗം ശക്തിയായിട്ടെതിർത്തു. ജനപ്രതിനിധി ആയിരിക്കുക എന്നത് ഭരണഘടനാപരമായ ആരുടേയും അവകാശമല്ലെന്നും മോദി പരാമർശം രാജ്യത്തെ ജനങ്ങളുടെ മുന്നിലെത്തിയതാണെന്നും ഇതുമായി ബന്ധപ്പെട്ട പ്രതി വന്നപ്പോൾ മാപ്പ് പറയില്ലെന്ന് പറഞ്ഞ രാഹുൽ താൻ നിയമത്തിന് മുകളിലാണെന്ന് ധരിച്ചു വെച്ചിരിക്കുകയാണെന്നും എതിർ ഭാഗം കോടതിയിൽപറഞ്ഞു. തെളിവ് ശേഖരിക്കുന്ന സമയത്ത് പോലും രാഹുൽ തൻറെ വാദത്തിൽ ഉറച്ചു നിൽക്കുകയാണുണ്ടായത് അത് കൊണ്ട് തന്നെ വിധി സസ്‌പെൻഡ് ചെയ്യപ്പെടേണ്ടതല്ലെന്ന് വാദി ഭാഗം കോടതിയെ ധരിപ്പിച്ചു.

ഇരുവരുടെയും ഭാഗം കേട്ടതിന് ശേഷമാണ് കോടതി വിധി പറയുന്നത് ഇരുപതാം തിയ്യതിയിലേക്ക് മാറ്റിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!