Kerala News

തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം; വക്കീൽ നോട്ടീസിന് മറുപടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകും; കെ കെ രമ

രണ്ട് ദിവസത്തിനുള്ളിൽ തന്റെ വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ കെ രമ എം എൽ എ . ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നാണ് രമയുടെ ആരോപണം. ഇങ്ങനെ ഒരനുഭവം വേറെ ആർക്കും ഉണ്ടാകരുതെന്നും നിയമ നടപടികളുമായി ഏതറ്റവും വരെ മുന്നോട്ട് പോകുമെന്നും സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.
കൈക്ക് പൊട്ടലില്ലെന്ന പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംവി ​ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎക്കും രമ വക്കീൽനോട്ടീസ് അയച്ചിരുന്നു. കൂടാതെ, സിപിഎം മുഖപത്രം ദേശാഭിമാനിക്കും രമ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്ന് രമ വ്യക്തമാക്കി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!