ലോക്സഭാ തെരെഞ്ഞെടുപ്പിൽ താൻ ബി ജെ പി ക്ക് വേണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന് ഉണ്ണി മുകുന്ദന്.രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ടെന്നും നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന് പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറയുന്നു.
ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്
“ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു”,