തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഭക്തിപൂർവം പെസഹവ്യാഴം ആചരിക്കും. യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യൻമാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണയായാണ് പെസഹവ്യാഴം ആചരിക്കുന്നത്. ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാൽ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓർമ്മയ്ക്കാണ് കാല് കഴുകൽ ശുശ്രൂഷ നടക്കുന്നത്.
ഇന്ന് പെസഹവ്യാഴം

