വാളയാറില്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കണ്ടു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മലയാള വേദി പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചു.
വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സോഷ്യല്‍മീഡിയയിലും സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധമുണ്ടായി. വിഷയത്തില്‍ ദേശീയ കമ്മീഷനുകളും ശക്തമായ നിലപാട് ആണ് എടുത്തത്.

