Kerala News

ട്രെയിനിൽ രാത്രി ഉച്ചത്തിൽ പാട്ടും ചർച്ചയും വേണ്ട: യാത്രികരുടെ ഉറക്കം കെടുത്തുന്നവർക്കെതിരെ ഇനി നടപടി

പാലക്കാട് ∙ ട്രെയിനുകളിൽ രാത്രി 10നു ശേഷം ഉച്ചത്തിൽപാട്ടു വച്ചും ചർച്ച നടത്തിയും ആവശ്യമില്ലാതെ ലൈറ്റു ഓൺചെയ്തും മറ്റു യാത്രികരുടെ ഉറക്കം കെടുത്തുന്നവർക്കെതിരെ നടപടി കർശനമാക്കാൻ റെയിൽവേ. ലംഘിക്കുന്നവർക്കെതിരെ സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് നിർദ്ദേശം.

രാത്രിയാത്ര സംബന്ധിച്ച് നേരത്തെ ഇറക്കിയ വ്യവസ്ഥകളിൽ ചിലത് പുതുക്കിയിട്ടുണ്ട്. ഉറക്കസമയത്ത് യാത്രക്കാരുടെ ടിക്കറ്റ് പരിശോധനയിലും നിയന്ത്രണങ്ങളുണ്ട്. രാത്രി യാത്രകളിൽ നേരിടുന്ന വിവിധപ്രശ്നങ്ങളെക്കുറിച്ചുളള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം.

സംഘമായി യാത്രചെയ്യുന്നവർ രാത്രി 10 നു ശേഷം മറ്റുള്ളവരുടെ ഉറക്കം തടസ്സപ്പെടുത്തുന്ന വിധത്തിൽ നടത്തുന്ന സംസാരം പലപ്പോഴും നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുന്നു. ഇടപെടുന്നവർക്കെതിരെ ഇവർ നീങ്ങുന്ന സാഹചര്യവുമുണ്ട്. പുതിയ നിർദ്ദേശമനുസരിച്ച് രാത്രി 10 ന് ശേഷം ഓൺലൈനിൽ ഭക്ഷണം നൽകില്ല.എന്നാൽ, ഇ-കാറ്ററിങ്ങിലൂടെ രാത്രി ഭക്ഷണമോ, പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർചെയ്യുന്നതിനു തടസ്സമില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!