National News

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന് നേരെ പോലീസ് ആക്രമണം; നടപടിയുമായി ബംഗാൾ സർക്കാർ

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോയെ പോലീസ് മർദിച്ച സംഭവത്തിൽ നടപടിയുമായി ബംഗാൾ സർക്കാർ.പ്രിയങ്കിനെ മര്‍ദിച്ച തില്‍ജാല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ബിസ്വക് മുഖര്‍ജിയെ നിര്‍ബന്ധിത അവധിയില്‍ അയച്ചു. ഇയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്‌സോ കേസ് ഇരയുടെ മൊഴിയെടുക്കല്‍ ചിത്രീകരിക്കുന്നത് എതിര്‍ത്തപ്പോള്‍ മര്‍ദിച്ചു എന്നായിരുന്നു ആരോപണം.

കൊല്‍ക്കത്തയിലെ തില്‍ജാലയില്‍ പെൺകുട്ടി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടായിരുന്നു ദേശീയ ബാലാവകാശ കമ്മീഷൻ ബംഗാള്‍ സന്ദര്‍ശനം നടത്തിയത് . തില്‍ജാലയ്ക്ക് പുറമേ മാള്‍ഡയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തിലും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക് കനൂംഗോ ബംഗാള്‍ സന്ദര്‍ശിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!