Kerala News

ലോകായുക്ത: സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ല: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോകായുക്ത പരാമർശത്തിൽ സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തിട്ടില്ലെന്ന വിധി വന്നാൽ മാത്രമേ ആശ്വസിക്കാൻ സാധിക്കുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു.

ദുരുപയോഗം നടന്നിട്ടില്ലെന്നു പറയാത്ത സ്ഥിതിക്ക് ലോകായുക്ത പരാമർശത്തിൽ സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ല. ലോകായുക്ത ഇന്ന് പരിഗണിച്ചത് സാങ്കേതികത്വം മാത്രമാണ്. വിവിധ ഫണ്ടുകൾ ശരിയായ രീതിയിലാണോ വിനിയോഗിച്ചത് എന്നതാണ് പ്രശ്‍നം.

വളരെ സുതാര്യമായ രീതിയിൽ ഫണ്ടുകൾ വിനിയോഗിക്കാമായിരുന്നു എന്നാണ് യുഡിഎഫ് പറഞ്ഞത്. എന്നാൽ ആ രീതിയിലല്ല നടന്നത്. ഒരുപാട് തകരാറുകൾ അതിലൊക്കെ വന്നിട്ടുണ്ടെന്നും ഈ ആരോപണങ്ങളാണ് പ്രധാനപ്പെട്ട വിഷയമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!