അമൃത് പാൽ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് ലുധിയാനയിലെ സോണിവാളിൽ വെച്ച് അറസ്റ്റിലായി. ജോഗാ സിംഗ് അറസ്റ്റിലായതോടെ ഇയാളിലൂടെ അമൃത് പാൽ സിംഗിനെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം ഉള്ളത്.
അമൃത് പാൽ സിംഗിനെ രക്ഷപ്പെടാൻ സഹായിച്ചത് ഇയാളെന്നാണ് വിവരം. ഇതേ തുടർന്ന് ജോഗാ സിങിന്റെ ഫോൺ ഫോണ് പഞ്ചാബ് പോലീസ് നിരന്തരമായി ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് ലുധിയാനയിൽ വെച്ച് ജോഗാ സിംഗിനെ പിടികൂടാൻ സാധിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അമൃത് പാൽ സിംഗിന്റെ അടുത്ത അനുയായി അറസ്റ്റിൽ

