ദുരിതാശ്വാസ ഫണ്ട് തിരി മാറി കേസിൽ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസമായി ലോകായുക്ത വിധി. രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനാൽ കേസ് കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് ഉത്തരവിറക്കി. തീയതി പിന്നീട് പ്രഖ്യാപിക്കും.
അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസിൽ ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമാണ് വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ വർഷം മാർച്ച് 18ന് വാദം കഴിഞ്ഞ വർഷം മാർച്ച് 18 ന് വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്.
എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ. കെകെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി ലോകായുക്തക്ക് മുന്നിലെത്തിയത്.

