National

രാഹുലിന് കോടതിയുടെ നോട്ടീസ്; ഏപ്രില്‍ 12 ന് ഹാജരാകണം

പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു ബിഹാര്‍ പട്‌ന കോടതിയുടെ നോട്ടീസ്. മോദി പരാമര്‍ശത്തില്‍ ഏപ്രില്‍ 12 ന് ഹാജരാകണമെന്ന് ആണ് കോടതിയുടെ നോട്ടീസ്. പട്‌നയിലെ എംപി, എംഎല്‍എ, എംഎല്‍സി കോടതിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ രാഹുല്‍ ഗാന്ധി നേരത്തെ ജാമ്യം എടുത്തിരുന്നു. സമാന കേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതുടര്‍ന്ന് വയനാട് എംപി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍, എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ട് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ കേസ് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ കോടതി സ്റ്റേ ചെയ്തു. രാഹുലിന് 15,000 രൂപയും ജാമ്യം അനുവദിച്ചിരുന്നു.

വിധി പ്രഖ്യാപനത്തിന് പിന്നാലെ കോടതിയിൽ നിന്ന് രാഹുൽ ജാമ്യം നേടിയിരുന്നു. ഐപിസി സെക്ഷൻ 504 പ്രകാരമാണ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രാഹുലിൻ്റെ പരാമർശം മോദി സമുദായത്തിനാകെ അപമാനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി ബിജെപി നേതാവും സൂറത്തിൽ നിന്നുള്ള എം എൽ എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാർ ലളിത് മോദി എന്നിവരെ പരാമർശിച്ചായിരുന്നു രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. വിവാദ വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു രാഹുലിൻ്റെ പരാമർശമെന്ന് ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!