News

കുന്നമംഗലം ഗവണ്‍മെന്റ് കോളേജില്‍ അന്താരാഷ്ട്ര ശില്പശാല

കുന്ദമംഗലം; കേരള സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുന്നമംഗലം ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് കോമേഴ്‌സ് വിഭാഗങ്ങള്‍ സംയുക്തമായി മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ശില്പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 നവംബര്‍ 1, 2 തീയതികളിലായി കോഴിക്കോട് എന്‍ഐടി യിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സയന്‍സില്‍ വച്ചാണ് പരിപാടി നടക്കുന്നത്. സാമൂഹ്യ ശാസ്ത്ര രംഗത്തെ ഗവേഷണ മാര്‍ഗങ്ങളെ കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്. 2014 ല്‍ ആരംഭിച്ച കുന്നമംഗലം ഗവണ്‍മെന്റ് കോളേജ് ഇത് ആദ്യമായാണ് ഒരു ഒരു സെമിനാറും ശില്പശാലയും സംഘടിപ്പിക്കുന്നത്.

എന്‍ഐടി ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇംഗ്ലണ്ടിലെ നോര്‍ത്ത് ആംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ജോണ്‍സണ്‍ ജാമെന്റ്, സൗത്ത് ബീഹാര്‍ കേന്ദ്ര സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. സി. കൃഷ്ണന്‍, തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ ഡോ. രാജേഷ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അന്‍പതോളം അധ്യാപകരും ഗവേഷകരും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!