ചത്തീസ്ഗഢിലെ കാൻഗർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് അതിർത്തി രക്ഷാ സേനയിലെ (ബിഎസ്എഫ്) രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. റോഡ് സുരക്ഷാ പ്രവർത്തനത്തിലേർപ്പെട്ട രണ്ട് സൈനികർക്കാണ് പരിക്കേറ്റതെന്ന് സീനിയർ ഉദ്യോഗസ്ഥർ പറയുന്നു.
പരിക്കേറ്റ സൈനികരെ കോയാലിബേദ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പ്രഷർ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം പൊട്ടിത്തെറിച്ച് ബിജാപൂർ ജില്ലയിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു പിന്നിലും മാവോയിസ്റ്റുകളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്.
അതേസമയം, അപകടങ്ങളുടെ പശ്ചാത്തലത്തിൽ തിരച്ചിൽ വർധിപ്പിച്ചിട്ടുണ്ട്.

