മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു സീസൺ ഫൈവിലെ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് അറിയാൻ വേണ്ടി. ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥിയായ അഖിൽ മാരാറിൻ്റെ വരവ് മലയാളികൾക്കൊക്കെ തന്നെ ഒരു രോമാഞ്ചമുളവാക്കിയിരുന്നു.
സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു അഖിൽ മാരാറിൻ്റെ ബിഗ് ബോസിലേക്കുള്ള വരവ്.സിനിമ സംവിധായകനാണ് അഖിൽ മാരാർ. അദ്ദേഹത്തിൻ്റെ താത്വിക അവലോകനം എന്ന സിനിമ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ അശ്വന്ത് കോക്ക് പറയുന്നത് അഖിൽമാരാർ ഒരു കഴിവ് കെട്ടവൻ ആണ് എന്നാണ്. സിനിമ മേഖലയിലുള്ളവരെ കുറിച്ച് നിരൂപണങ്ങൾ ചെയ്യുന്ന ആളാണ് അശ്വന്ത് കോക്ക്. അഖിൽമാരർ അശ്വന്ത് കോക്കിനെക്കുറിച്ച് പറയുന്നത് സിനിമയിൽ സ്ഥാനമൊന്നും കിട്ടാതെ പോയതിൻ്റെ നിരാശ കൊണ്ടാണ് അദ്ദേഹം പലതും പറഞ്ഞ് പരത്തുന്നത് എന്ന്.
അഖിൽമാരാർ സോഷ്യൽ മീഡിയയിൽ സജീവമായി പലതും പങ്കുവെക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബിഗ് ബോസ് പരിപാടിയിലേക്ക് പോകുവാൻ വേണ്ടിയാണെന്ന് അശ്വന്ത് കോക്ക് ഒരു പരിപാടിയിൽ പറയുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസ് സീസൺ ഫൈവിലെ എല്ലാവരും പുരോഗമന ചിന്താഗതിക്കാരാണ് എങ്കിലും അഖിൽ മാത്രമാണ് പഴഞ്ചൻ ചിന്തകളുമായി വരിക എന്നാണ് പ്രേക്ഷകർ പറയുന്നത്.
ബിഗ് ബോസ് സീസൺ ഫൈവിൻ്റെ എൻട്രി സമയത്ത് ലാലേട്ടനുമായി സംസാരിക്കുന്നതിനിടയിൽ അഖിൽ ലാലേട്ടനോട് പറയുന്നുണ്ട് ലാലേട്ടൻ എന്നെ ഇവിടെ നിന്നും വഴക്ക് പറയും എന്ന് എനിക്ക് ഉറപ്പാണ്. സാധാരണ സംവിധായകരോട് അഭിനേതാക്കൾ കയർത്തു സംസാരിക്കാറില്ല എന്നും എന്നാൽ ഇതൊരു ഷോ ആയതുകൊണ്ട് ഇവിടെവെച്ച് ലാലേട്ടന് തന്നെ വഴക്ക് പറയാമെന്ന് അഖിൽ പറഞ്ഞു.
എന്നാൽ അഖിൽ പറഞ്ഞ ഈ കാര്യത്തെ മോഹൻലാൽ മൈൻഡ് ചെയ്തിരുന്നില്ല. ഇതിനെതിരെയാണ് പ്രേക്ഷകർ പല കമൻ്റുകളും ചെയ്യുന്നത്. ലാലേട്ടനോട് ഈയൊരു കാര്യം പറഞ്ഞു കൊണ്ട് വലിയ ആളാവാൻ നോക്കിയതാണ് അഖിൽ എന്നാണ് പറയുന്നത്.

