National News

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; രാജ്യത്ത് അഞ്ചുപേരില്‍ കൂടി സ്ഥിരീകരിച്ചു

ഇന്ത്യയില്‍ അഞ്ച് പേരില്‍ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 25 ആയി ഉയര്‍ന്നു. യു.പിയിലാണ് രാജ്യത്ത് ആദ്യമായി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. യു.കെയില്‍ നിന്നും യുറോപ്യന്‍ യൂണിയനില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

അതിവേഗം പടരുന്നതാണ് യു.കെയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം. സാധാരണ കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം അധിക വേഗത്തില്‍ ഈ വൈറസ് പടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജനുവരി ഏഴ് വരെ അവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന് അംഗീകാരം നല്‍കുന്നതിനായി വിദഗ്ധ സമിതി ജനുവരി ഒന്നിന് വീണ്ടും യോഗം ചേരും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!