International News

ഇറാനിയന്‍ സെലിബ്രിറ്റി ഷെഫ് മെര്‍ഷാദ് ഷാഹിദിയെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി;പ്രതിഷേധം

ഇറാനിലെ സെലിബ്രിറ്റി ഷെഫ് മെര്‍ഷാദ് ഷാഹിദിയെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.തന്റെ ഇരുപതാം പിറന്നാളിന്റെ തലേന്നാണ് മെർഷാദ് ഷാഹിദ് കൊല്ലപ്പെട്ടത്. ഷഹിദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനാളുകള്‍ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിച്ചു.ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ഷാഹിദിയെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദനമേറ്റന്നും തലക്കേറ്റ അടിയാണ് മരണകാരണമെന്നും ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. മകന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറയാന്‍ തങ്ങള്‍ക്കുമേല്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയതായും ഷാഹിദിയുടെ കുടുംബം വെളിപ്പെടുത്തുകയും ചെയ്തു
ഷാഹിദിയുടെ മരണത്തില്‍ പങ്കില്ലെന്ന് ഇറാന്‍ ഭരണകൂടം പ്രതികരിച്ചു. രാജ്യത്തെ ചീഫ് ജസ്റ്റിസ് അടക്കമുള്ളവർ ഷാഹിദിയുടെ മരണത്തിലുള്ള സുരക്ഷാസേനയുടെ പങ്ക് നിഷേധിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഹിജാബ് ശരിയായി ധരിക്കാത്തതിന് ഇറാന്റെ സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധത്തിനിടെ നൂറുകണക്കിന് ആളുകൾ ഇറാനിയൻ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ‌ ഇറാനിലെ പ്രക്ഷോഭം അമേരിക്കയുടെ ഗൂഢാലോചനയാണെന്നാണ് ഇറാന്റെ വാദം. അതേസമയം, മെർഷാദ് ഷാഹിദിന്‍റെ മരണത്തോടെ ഇറാനിലെ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!