
ഇടുക്കി നരിയംപാറയില്‍ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 17 വയസുള്ള പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 23 നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
നരിയംപാറയില്‍ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. പിന്നാലെ പ്രതി ഒളിവില്‍ പോയി, പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

