
എന്തുകൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായോ? അങ്ങിനെയിപ്പോള്‍ നന്നായി ഭരിച്ച് മാതൃകയവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ- രാജ്യത്ത് ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്ത പിഎഐ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ട് മുന്‍ എംപി എം.ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ഇടതുപാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് ആര്‍ത്തിക്കുന്നതായിരുന്നു രാജേഷിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പി.ടി.ഐ. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ്.പലര്‍ക്കും സഹിക്കാന്‍ കഴിയാത്ത തിനാല്‍ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അപ്രധാനമാക്കി അവഗണിക്കുകയോ ചിലപ്പോള്‍ പൂര്‍ണ്ണമായും തമസ്‌കരിക്കുകയോ ചെയ്തേക്കുമെന്നുറപ്പുള്ള വാര്‍ത്ത.
ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഐ.എസ്.ആര്‍.ഒ.മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ best governed state പദവി കേരളത്തിന് ലഭിച്ചത്.ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്.സര്‍ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 13 വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
https://www.facebook.com/mbrajeshofficial/posts/3665064723554511

