
കോഴിക്കോട്: എ.ഫ്.ഐ.ടി.യുെ വിൻ്റെ നേതൃത്വത്തിൽ ടെച്ച്ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് റെയിൽവേയിലെ താത്ക്കാലിക ജീവനക്കാരായ കാറ്ററിംഗ് തൊഴിലാളികൾക്ക് തിരുവോണ നാളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.
ലോക്ക് ഡൗൺ മൂലം മാസങ്ങളായി വലിയ പ്രയാസത്തിലാണ് ഈ തൊഴിലാളികൾ . വെൽഫെയർ പാർട്ട ജില്ലാ വൈസ് പ്രസിഡണ്ട് എ പി. വേലായുധൻ ഉദ്ഘാടനം ചെയ്തു . റെയിൽ വേ സൂപ്രണ്ട് ശിവദാസൻ മുഖ്യാഥിതിയായിരുന്നു.
FITU ജില്ലാ പ്രസിഡണ്ട് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ. ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു. Sച്ച് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ ശിഹാബുദ്ദീൻ ഇബ്നു ഹംസ, അബ്ദുള്ള പേരാമ്പ്ര എന്നിവർ ആശംസ നേർന്നു. അയ്യൂബ് കുണ്ടുങ്ങൾ നന്ദി പറഞ്ഞു
വെൽഫെയർ അംഗങ്ങളായ കെ. നൂഹ് ചേളന്നൂർ അസ്താജ് പുതിയങ്ങാടി , ശുഹൈബ് കിണാശ്ശേരി, റഹീസ് കുണ്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി

