കല്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 മുതൽ 57 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ അയൂബ്ഖാൻ ആണ് വിധി പറഞ്ഞത്. സംഭവം നടന്ന് 23 വർഷത്തിനുശേഷമാണ് വിധി. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവർക്കുനേരെ 2003 ഫെബ്രുവരി 19ന് എ കെ ആന്റണിയുടെ സർക്കാർ വെടിയുതിർത്തതിനെ തുടർന്നുള്ള സംഘർഷത്തിലാണ് കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്റ്റബിൾ ആയിരുന്ന കെ വി വിനോദ് കൊല്ലപ്പെട്ടത്.
മുത്തങ്ങ കേസ്: കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍; 35 പേർ നിരപരാധികൾ

