കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ ഉദ്ഘാടനം നിർവഹിച്ചു.
അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്
എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആണ്
പഞ്ചായത്ത് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 20 മുതൽ 30 വരെയാണ് സമ്മേളനം കുന്നമംഗലം വെച്ചാണ് സമ്മേളനം നടക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളിലായി യുവതി സംഗമം, മെഡിക്കൽ ക്യാമ്പ്, പ്രതിനിധി സമ്മേളനം, തലമുറ സംഗമം,
യുവജന റാലി,പൊതുസമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡണ്ട്
ഷറഫുദ്ദീൻ എറിഞ്ഞോളി അധ്യക്ഷനായി.ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ. എം എ റഷീദ്,
മുസ്‌ലിം മണ്ഡലം ട്രഷറർ ഒ ഹുസൈൻ, പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജ,എ. കെ ഷൗക്കത്ത്,ഖാലിദ് കിളിമുണ്ട,എം ബാബു മോൻ,സി അബ്ദുൽ ഗഫൂർ,എൻ. എം യൂസുഫ്, സദക്കത്തുള്ള,ഒ സലീം, ഷമീന വെള്ളറക്കാട്ട്, മുജീബ് പടനിലം,ജി. കെ ഉബൈദ്,അൻഫാസ്,അൻവർ, തുടങ്ങിയാൽ സംസാരിച്ചു.കെ. കെ ഷമീൽ സ്വാഗതവും എം. വി ബൈജു നന്ദിയും പറഞ്ഞു
യൂത്ത് ലീഗ് സമ്മേളനം ഓഗസ്റ്റ് 30ന്; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

