കേരള ബ്ലാസ്റ്റേഴ്സിൽ മലയാളി സൂപ്പർ താരങ്ങൾ തുടരും. സഹൽ അബ്ദുൽ സമദും കെ.പി രാഹുലിന്റെയും കരാർ പുതുക്കുമെന്ന ശുഭ വാർത്തകൾ പുറത്ത് വരികയാണ്. പ്രമുഖ മാധ്യമങ്ങൾ ഇക്കാര്യം വാർത്ത നൽകുന്നുണ്ട്.
സഹൽ അബ്ദുൽ സമദ് 2022 വരെ കരാർ പുതുക്കിയത് കഴിഞ്ഞ വർഷമായിരുന്നു. എന്നാൽ പല ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകലും താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് സഹലിന് പുതിയ കരാർ നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്.
എന്നാൽ ഇന്ത്യൻ ആരോസിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ കെ.പി രാഹുൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 8 മത്സരങ്ങളാണ് കളിച്ചത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

