കൊച്ചി: സ്വര്‍ണത്തിന് തീ വില തുടരുന്നു. നിലവിൽ ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 5,000 രൂപയായിട്ടുമുണ്ട്. പവന് 280 രൂപയാണ് വർധിച്ചത് ഇതോടെ പവന് 40,000 രൂപയായി. ഒരു വര്‍ഷത്തിനുള്ളില്‍ പവന് 10,000 രൂപയില്‍ ഏറെ വില ഉയര്‍ന്നു.
2005ല്‍ 5,000 രൂപയായിരുന്നു പവന് വില. 2008ല്‍ 10,000 കടന്നു. 2011ല്‍ 20,520, 2019ല്‍ 25,180 രൂപയായി. ജനുവരി ഒന്നിന് 29,600 രൂപയായിരുന്നു പവന്. ഈ മാസം ഒന്നിന് പവന് 36,160 രൂപയായിരുന്നു വില. ഒരു മാസത്തിനുള്ളില്‍ 3840 രൂപയാണ് കൂടിയത്.

