Local News

എസ് എസ് എൽ സി വിജയികളെ അനുമോദിച്ച് ബ്രൈറ്റ് &നിവേദിത

കുന്ദമംഗലത്തെ സമാന്തര വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായ സേവന പാരമ്പര്യവുമായി നില കൊള്ളുന്ന ബ്രൈറ്റ് &നിവേദിത കോളേജ് 2022-23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ സ്ഥാപനത്തിൽ പഠിച്ച് ഫുൾ A+ വാങ്ങിയവരും വിജയം കൈവരിച്ചവരുമായ എല്ലാ വിദ്യാർത്ഥികളെയും കുന്ദമംഗലം രാജീവ്‌ഗാന്ധി സേവാഘർ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് രാവിലെ 10മണിക്ക് കോളേജ് പ്രിൻസിപ്പാൾ ശ്രീ ബാബു മാസ്റ്റർ അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു.

പ്രസ്തുത ചടങ്ങ് ശ്രീ പി ടി എ റഹീം MLA ഉദ്ഘാടനം ചെയ്തു . സിനിമ സീരിയൽ നടൻ ശ്രീ ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യാഥിതി ആയിരുന്നു.ചടങ്ങിൽ ആശംസകൾ അർപ്പിച്ച് ലിജി പുൽക്കുന്നുമ്മൽ, എം ധനീഷ്‌ലാൽ, ബാബു നെല്ലൂളി, അരിയിൽ അലവി, കൗലത്ത്, ടി പി സുരേഷ്, സി വി ഷംജിത്ത് , സുധീഷ് കുമാർ എം എം, അരിയിൽ മൊയ്‌തീൻ ഹാജി, എം ബാല സുബ്രഹ്മണ്യൻ, എം സിബ്ഹത്തുള്ള, രജീഷ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ വിഷയങ്ങളെ കുറിച്ച് എംപ്ലോയ്മെന്റ് ഓഫീസർ കൃഷ്ണരാജ് പി, അഷ്‌റഫ്‌ സി കെ, ശ്രീ ദിജിത്ത് കുമാർ,നൗഷിർ അലി , ശിവാനന്ദൻ പി എന്നിവർ ക്ലാസ്സ്‌ എടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!