സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷക്കാലത്ത് മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. പുതുക്കിയ മണ്‍സൂണ്‍ ( ജൂണ്‍-സെപ്റ്റംബര്‍ ) പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത. ഇന്ന് പുറത്തിറക്കിയ പ്രവചന പ്രകാരം ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണയില്‍ കുറവ് ലഭിക്കാനുള്ള സൂചനയാണ് നല്‍കുന്നത്.
അതേസമയം, കാലവര്‍ഷം ഔദ്യോഗികമായി കര്‍ണാടകയില്‍ ഇന്ന് പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലവര്‍ഷം കേരളത്തില്‍ തുടങ്ങിയെങ്കിലും അടുത്ത പത്ത് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നിലവില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിയും ശക്തിയും മഴമേഘങ്ങളെ തുടര്‍ച്ചയായി കരയിലെത്തിക്കാന്‍ പര്യാപ്തമല്ലാത്തതാണ് മഴ കുറയാന്‍ കാരണം.
ജൂണ്‍ രണ്ടാം വാരത്തോടെ കാലവര്‍ഷം മെച്ചപ്പെട്ടേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം വടക്കന്‍ കേരളത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതചുഴിയും അണുബന്ധ ന്യൂനമര്‍ദ പാത്തിയും മഴയെ സ്വാധീനിച്ചേക്കും.

