മിസോറം ഗവര്‍ണര്‍ പഴയ കാല സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചു

0
250

ചാത്തമംഗലം: നിരവധി വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ച ആത്മസുഹൃത്തായ ചികിത്സയില്‍ കഴിയുന്ന ചാത്തമംഗലം താഴെ 12-ാം മൈല്‍ എ.ഗോകുല്‍ദാസിന്റെ വീട് മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു.

ഇന്ന് 9.30 ന് എത്തിയ ഗവര്‍ണര്‍ പത്ത് മിനുറ്റോളം സമയം ഇവിടെ ചെലവഴിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കല്ലള്ളി നാരായണന്‍ നമ്പൂതിരി , ടി. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, മംഗലഞ്ചേരി ശിവദാസന്‍, സുകമാരന്‍ നായര്‍, ടി.രാജ് നാരായണന്‍, എം.ടി വിനോദ് ,രവീന്ദ്രന്‍ മലയമ്മ, എ.ജനാര്‍ദ്ദനന്‍, വി.ടി.അച്ചുതന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here