Trending

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്ത്;ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. അനിൽ കുമാർ, ജയദേവ് എന്നിവർക്കെതിരെയാണ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്. വകുപ്പ് തല വിജിലൻസ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പഴുതടച്ച സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്തു നിന്നാണ് ലോഡ് കണക്കിന് അരിയും ഗോതമ്പും കടത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്നത് ഉൾപ്പെടെ കണ്ടെത്താനുണ്ട്. സംഭവത്തിൽ അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് ഉൾപ്പെടെയുള്ള അന്വേഷണം നടക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!