കുന്ദമംഗലം: ചെന്നൈയിൽ നടന്ന നാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പൊൻ തിളക്കവുമായി കുന്ദമംഗലം എഎംഎൽപി സ്കൂൾ. ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷനിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ കുന്ദമംഗലം എഎംഎൽപി സ്കൂളിൽ നിന്നും പങ്കെടുത്ത 8 വിദ്യാർഥികളും വിജയം കൈ വരിച്ചു.
പരീക്ഷയിൽ ഒന്നാം റാങ്ക്, രണ്ടാം റാങ്ക്, ചാമ്പ്യൻ ഓഫ് ചാമ്പ്യൻ, ചാമ്പ്യൻ എന്നീ നിലകളിൽ വിജയം നേടാൻ സാധിച്ചു. പത്തു മിനുട്ടിൽ 100 ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊണ്ടാണ് കുട്ടികൾ വിജയം കൈവരിച്ചത്. 2 കുട്ടികൾക്ക് 100/100 മാർക്കും ഒരു കുട്ടിക്ക് 100/99 മാർക്കും നേടാൻ സാധിച്ചു.
അയിദിൻ അബ്ദുൽ ഗഫൂർ- ഒന്നാം റാങ്ക് , റസീൻ സമാൻ- ഒന്നാം റാങ്ക്, ആദിദേവ്- രണ്ടാം റാങ്ക്, ശാമിൽ- ചാമ്പ്യൻ , കൃഷ്‌ണേന്ദു- ചാമ്പ്യൻ, അംജാദ്- ചാമ്പ്യൻ, അർഷാദ്- ചാമ്പ്യൻ, വേദിക- ചാമ്പ്യൻ എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.
5 വയസ്സ് മുതൽ ഉള്ള, കണക്കിൽ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇവിടെ നിന്നും അബാക്കസ് പരിശീലനം ലഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :9747950758( Aswathi – Teacher )

