Kerala Local News

അറിയിപ്പുകൾ

വയോജന ദിനാചരണം- ജില്ലാതല പരിപാടി ഇന്ന്

വയോജന ദിനാചരണം ജില്ലാതല പരിപാടി ഇന്ന് (ഒക്ടോബര്‍ ഒന്ന്) രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷനാക്കുന്ന ചടങ്ങില്‍ സബ് കലക്ടര്‍ ചെല്‍സാസിനി വയോജന സന്ദേശം നല്‍ക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഷൈജല്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ പള്‍സ് ഓക്സീമീറ്റര്‍ വിതരണം ചെയ്യും.

‘വയോജന ക്ഷേമവും വിവിധ പദ്ധതികളും താഴെതട്ടിലേക്ക് : പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തില്‍ രാവിലെ 11 മണിക്ക് സിആര്‍സി ഡയറക്ടര്‍ ഡോ.റോഷന്‍ ബിജിലി, ‘വയോജനങ്ങളും നിയമ സംരക്ഷണവും’ എന്ന വിഷയത്തില്‍ ഉച്ചക്ക് 12 മണിക്ക് അഡ്വ.വി.പി.രാധാകൃഷ്ണന്‍, ‘വയോജനങ്ങല്‍ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍’ എന്ന വിഷയത്തില്‍ രണ്ടു മണിയ്ക്ക് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മുന്‍ സൈക്യാട്രി വിഭാഗം മേധാവി ഡോ.കെ.ഷാജി എന്നിവര്‍ സെമിനാര്‍ അവതരിപ്പിക്കും. വൈകീട്ട് നാല് മുതല്‍ ആറ് വരെ ഹാര്‍ട്ട് ടു ഹാര്‍ട്ട് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരുടെ കലാപരിപാടികളും നടക്കും.

ലേബര്‍ ഫോഴ്സ് സര്‍വ്വേ – അവലോകന യോഗം നടത്തി

തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ സ്റ്റാറ്റിസ്റ്റിക്കല്‍ എന്യൂമറേറ്റര്‍മാരെയും ഓഫീസര്‍മാരെയും പങ്കെടുപ്പിച്ച് ജില്ലയില്‍ ലേബര്‍ ഫോഴ്സ് സര്‍വ്വേയുടെ അവലോകന യോഗം നടത്തി. പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തൊഴില്‍ മേഖലയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്തു. സ്വയംതൊഴില്‍ ചെയ്യുന്നവര്‍, സാധാരണ തൊഴിലാളികള്‍ തുടങ്ങിയവരുടെ മാസവരുമാനം, ദിവസക്കൂലി,ജോലി ലഭ്യമായ ദിവസങ്ങള്‍ തുടങ്ങിയവയില്‍ 2020 ഏപ്രില്‍ -ജൂണ്‍ കാലഘട്ടത്തില്‍ ഇടിവ് സംഭവിച്ചു. നഗര പ്രദേശങ്ങളിലേയ്ക്കുള്ള ബുള്ളറ്റിന്‍ പ്രകാരം 2020 ജൂണിലും സെപ്റ്റംബറിലും അവസാനിച്ച പാദങ്ങളില്‍ തൊഴിലില്ലായ്മ നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയതായും യോഗം വിലയിരുത്തി. വിവരശേഖരണം കൂടുതല്‍ മെച്ചപ്പെടുത്താനും പ്രത്യക്ഷത്തില്‍ കാണപ്പെടാത്ത സംരംഭങ്ങള്‍, തൊഴിലുകള്‍, മുഖ്യ തൊഴിലിനോടനുബന്ധിച്ച തൊഴിലുകള്‍, അനൗദ്യോഗിക മേഖല എന്നിവയെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാനും എന്യൂമറേറ്റര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ എഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി.കുമാരന്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം.എം.ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 414/16, നേരിട്ടുളള നിയമനം) തസ്തികയുടെ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

വായ്പ അനുവദിക്കുന്നു

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി) ഗ്രാമീണ മേമഖലയില്‍ ഗ്രാമവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന വായ്പകള്‍ അനുവദിക്കുന്നു. പുതിയ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും നിലവിലുള്ള പിഎംഇജിപി യൂണിറ്റുകളുടെ വികസനത്തിന് ഒരു കോടി രൂപ വരെയും വായ്പ ലഭിക്കും. പൊതു വിഭാഗത്തിന് വായ്പാ തുകയുടെ 25 ശതമാനവും വനിത/പിന്നോക്ക/പട്ടികജാതി – വര്‍ഗ്ഗ/ മതന്യൂനപക്ഷ സംരംഭങ്ങള്‍ക്ക് 35 ശതമാനവും സബ്സിഡി ലഭിക്കും. kviconline.gov.in/pmegpeportal വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ‘എന്റെ ഗ്രാമം’ എസ്ഇജിപി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കുള്ള അപേക്ഷ ജില്ലാ ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. 25% മുതല്‍ 40% വരെ സബ്സിഡിയും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2366156.

ആരോഗ്യവകുപ്പില്‍ തൊഴിലവസരം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലെ ആര്‍.ബി.എസ്.കെ. നഴ്സ്, ഗൈനക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, വി.ബി.ഡി കണ്‍സല്‍റ്റന്റ്, ജെ.പി.എച്ച്.എന്‍, ന്യൂട്രീഷ്യനിസ്റ്റ് തസ്തികകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ആറിന് വൈകീട്ട് അഞ്ചിനകം ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ലിങ്കുകള്‍- ആര്‍.ബി.എസ്.കെ നഴ്സ് : https://docs.google.com/forms/d/e/1FAIpQLSczKB0T6iyLj09a1RU0Wo-z9AykenFbeJVb5uGJD3HEL-OckQ/viewform?vc=0&c=0&w=1&flr=0 , ഗൈനക്കോളജിസ്റ്റ് : https://docs.google.com/forms/d/e/1FAIpQLSe0d1aj9djrWGs5wqjyBjv-5Qme80b-kkXjaefKtFvFaiYs-Q/viewform?vc=0&c=0&w=1&flr=0 ,
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : https://docs.google.com/forms/d/e/1FAIpQLScR8e678C66ZphkYzrpjloGOpwGd_7FEeeqToyB2UjSn1S-Rw/viewform?vc=0&c=0&w=1&flr=0 , വി.ബി.ഡി കണ്‍സല്‍റ്റന്റ് : https://docs.google.com/forms/d/e/1FAIpQLSdUPUefDzSirjsBIJ4A664F2bJ7DaRvtqP4ng4bMv3aBUjqfg/viewform?vc=0&c=0&w=1&flr=0 , ജെ.പി.എച്ച്.എന്‍ :
https://docs.google.com/forms/d/e/1FAIpQLSc1-Pu3Tem4cJ0ctoQk-sMhZeP_CifScJGKo62pHGoRRPQGDQ/viewform?vc=0&c=0&w=1&flr=0 , ന്യൂട്രിഷ്യനിസ്റ്റ് : https://docs.google.com/forms/d/e/1FAIpQLSecGgFprv88YqvfJHTDZc_uYj_n0NTNqE4MZ5d_OLhEJ5PGXQ/viewform?vc=0&c=0&w=1&flr=0

കോവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിക്കണം

ജില്ലയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്നാം ഡോസെടുത്ത് 100 ദിവസം കഴിഞ്ഞവര്‍ മറ്റു തക്കതായ കാരണങ്ങളില്ലെങ്കില്‍ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി ഉടന്‍ രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 110 ദിവസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ നടത്തണമെന്നും ഡിഎംഒ അറിയിച്ചു.

മരം ലേലം 7ന്

മലാപ്പറമ്പ് ഗവ. വനിതാപോളിടെക്നിക് കോളേജ് കാമ്പസില്‍ വീണു കിടക്കുന്ന പൂമരം, മഹാഗണി, പ്ലാവ് മരങ്ങള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ക്വട്ടേഷന്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 വരെ ഓഫീസില്‍ സമര്‍പ്പിക്കാം. ലേലം ചെയ്യുന്ന മരങ്ങള്‍ നേരിട്ട് കാണുന്നതിനും വിശദ വിവരങ്ങള്‍ അറിയുന്നതിനും പ്രവൃത്തിദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2370714.

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍- സീനിയോറിറ്റി പുതുക്കാം

വിവിധ കാരണങ്ങളാല്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ആഗസ്റ്റ് വരെയുളള കാലയളവില്‍ യഥാസമയം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 2021 നവംബര്‍ 30 വരെയുളള ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ www.employment.kerala.gov.in ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കാം.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിലെ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദ, കാറ്റഗറി നം. 531/19) തസ്തികയുടെ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്

ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ ഒക്ടോബര്‍ മാസത്തെ സിറ്റിംഗ് ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വാഹനലേലം 12ന്

ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഇപ്പോള്‍ ഉപയോഗിക്കാത്ത വകുപ്പ് തല വാഹനം 1997 മോഡല്‍ കെഎല്‍ 01 എം 9210 നമ്പര്‍ ടാറ്റ സുമോ ഒക്ടോബര്‍ 12ന് രാവിലെ 11 മണിക്ക് വെളളയില്‍ ഗാന്ധി റോഡിലെ ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടില്‍ ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് 0495 2766035.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!