Local News

വീടിനുള്ളിൽ അജ്ഞാത ശബ്ദം;ഭൂമിക്കടിയിലെ മർദ വ്യതിയാനമാകാമെന്ന് വിദഗ്ധ സംഘം

കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഡോ.ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഭൂമിക്കടിയിൽ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ പോലൂർ കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീട്ടിൽ നിരീക്ഷണം നടത്തുന്നു.

കോഴിക്കോട് പോലൂർ തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലെ അജ്ഞാത ശബ്ദത്തിന്റെ കാരണം ഭൂമിക്കടിയിലെ മർദ വ്യതിയാനമാകാമെന്ന് പ്രാഥമിക നിഗമനം. ശബ്ദം ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്താനായി വിദഗ്ധ സംഘം വീട്ടിലും പരിസരത്തും പരിശോധന തുടങ്ങി.കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിൽനിന്ന് വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ജി ശങ്കറിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 9.30 മുതൽ പരിശോധന തുടങ്ങിയത്. സമീപത്തെ വീട്ടിലെ കിണറുകൾ, ചുമരിലെ വിള്ളലുകൾ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷൻസ് സെന്ററിലെ ഹസാര്‍ഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി എസ് പ്രദീപ്, ജിയോളജിസ്റ്റ് എസ് ആർ അജിന്‍ എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍.
റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി റവന്യൂ മന്ത്രി കെ രാജന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശോധന ഇന്ന് വൈകിട്ടോടെ പൂർത്തിയാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!