മലപ്പുറം: ആഗസ്ത് നാലിനു പുലർച്ചെ വീട്ടിൽ കയറി കീഴുപറമ്പ് കുനിയിൽ സ്വദേശി കെ. വി ബഷീറിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ കൂടി പോലീസ് കസ്റ്റഡിയിൽ. കുനിയിൽ സ്വദേശികളായ റിയാസ്, ഷമീർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കേസിൽ നേരത്തെ ആറു പ്രതികൾ പിടിയിലായിരുന്നു.
നിലവിൽ പിടിയിലായ രണ്ടു പേർ കുറ്റകൃത്യത്തിനു സഹായം ചെയ്തു നൽകിയവരാണ്. രണ്ടു പേരെ ചുറ്റി പറ്റി കഴിഞ്ഞ കുറച്ചു ദിവസമായി അന്വേഷണം തുടരുകയായിരുന്നു ഇതിനൊടുവിലാണ് രണ്ടു പേരെ കൂടി പോലീസ് പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ കൂടുതൽ പേരെ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് നിഗമനം. നേരത്തെ പിടികൂടിയ ആറു പ്രതികളിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ പൂർണമായി നടന്നിരുന്നില്ല. രോഗമുക്തിയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകും
അരീക്കോട് സി ഐ ദാസൻ, എസ് ഐ വിജയന്റെയും,എസ് ഐ അബ്ദുൽ നാസിർ, അസിസ്റ്റന്റ് എസ് ഐ കബീർ നേതൃത്വത്തിൽ ശക്തമായ അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ ഷിജു എന്ന കപാലി ടിങ്കു (32), മണ്ണം പറമ്പത്ത് വിപിൻ രാജ് എന്ന കുഞ്ചു . പടിഞ്ഞാറെ തൊടികയിൽ ജിതേഷ(25)് എന്ന അപ്പുട്ടൻ . ചീനിച്ചാലിൽ ദീപക്ക് എന്ന ദീപു . . കൊല്ലരു കണ്ടി ഷിബിനു (26) എന്ന മൊട്ട . മണ്ണം പറമ്പത്ത് വിജേഷ് (36) എന്ന പൈങ്കിളി തൈയ്ക്കലാട്ട്, തൈക്കലാട്ട് നിബിൻ, എന്നിവരെ സംഭവത്തിൽ പോലീസ് പിടി കൂടിയിരുന്നു

