News

പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണം; ഹൈക്കോടതി

കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സഹായവിതരണത്തിന് ശേഷം നടപടി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട. പ്രളയ ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്നാരോപിച്ച് ലഭിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതിയുടെ ലീഗല്‍ അതോറിട്ടിക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയമസഹായങ്ങള്‍ നല്‍കാനുമാണ് ലീഗല്‍ അതോറിട്ടിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!