Kerala

കെവിൻ വധക്കേസ് പോലെയാകില്ല, തെളിവ് ഇല്ലാതെ നിന്നെ തീർക്കും; പ്രണയത്തിന്റേയും മത വിമര്‍ശനത്തിന്റേയും പേരിൽ പെണ്‍കുട്ടിക്ക് പീഡനം

പ്രണയത്തിന്റേയും മത വിമര്‍ശനത്തിന്റേയും പേരിൽ കുടുംബത്തിൽ നിന്നും ഭീഷണി നേരിടുന്നുവെന്ന് മലപ്പുറം സ്വദേശിനി ഷെറീന തന്റെ ഫേസ്ബുക്കിൽ കുറിച്ചത് നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുയാണ്. സഹോദരന്മാർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെറീന വ്യക്തമാക്കി.

ഞാൻ സേഫ് ആണ്. സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്. മതവിശ്വാസവും മതവിമർശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം. എന്ന് പറഞ്ഞു കൊണ്ടാണ് ഷെറീനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ സേഫ് ആണ്. സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്. മതവിശ്വാസവും മതവിമർശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം. പോലീസിൽ റിപ്പോർട്ട്‌ ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി. ഫോൺ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷൻ ഇല്ലാതെ ഇരുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ എന്നെ പരാതി കൊടുക്കുന്നതിൽ നിന്ന് പിന്തിരിച്ചു.

കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരൻ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മർദിക്കുകയും ചെയ്തു. മതപണ്ഡിതൻ ആയ എന്റെ ഒരു സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്. കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീർക്കാൻ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്.

ഞാൻ ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല. പോരാടാൻ തന്നെയാണ് തീരുമാനം. പോലീസ് സ്റ്റേഷൻലേക്ക് പോവുകയാണ്. പരാതി കൊടുത്താൽ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉൾപ്പെടെ ഭീഷണി. അതിനാൽ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!