kerala

പട്ടാമ്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്നു;പാലത്തിലൂടെയുള്ള ഇരുചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചു

പട്ടാമ്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിലൂടെ ഇരുചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചതായി ജില്ല കളക്ടർ അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് യാത്രാ വിലക്കുള്ളത്. കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് തദ്ദേശസ്വയം ഭരണ എക്സൈസ് പാർലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെയും മറ്റു അധികാരികളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരക്കാർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!